Spread the love

കോട്ടയം:ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ നഗരത്തിൽ പാർട്ടി പരിപാടിക്ക് എത്തുന്നതിനു മുൻപ് വൈക്കത്ത് ബോംബ് ഭീഷണി. വൈക്കം പോസ്റ്റ് ഓഫീസിലാണ് ബോംബ് ഭീഷണി സന്ദേശം വന്നത്.

ഇതിനു പിന്നാലെ പി​ന്നാ​ലെ ഡോ​ഗ് സ്ക്വാ​ഡും ബോം​ബ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല

ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ വേ​ദി​യി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

വൈ​ക്കം ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യി​രു​ന്ന ബി​ജെ​പി അ​ധ്യ​ക്ഷ​നും​നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. അ​ജ്ഞാ​ത ഭീ​ഷ​ണി​യെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സിപിഐയിൽ നിന്നും ബിജെപിയിലേക്ക് എത്തിയ മുൻ എംഎൽഎ കെ അജിത്തിന് ജന്മനാട്ടിൽ നൽകുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനാണ് രാജീവ് ചന്ദ്രശേഖർ എത്തിയത്