Spread the love

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെത്തുന്നു.

 

ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുമെന്നുമാണ് ബിജെപിയുടെ കണക്ക്കൂട്ടല്‍.

 

ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.