Spread the love

കണ്ണൂർ : ഇരിക്കൂറിൽ നിയന്ത്രണം വിട്ട ചെങ്കൽ ലോറി പള്ളി കെട്ടിടത്തിലേക്ക് മറിഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി പുറത്തെടുത്തു.

അതേസമയം പള്ളിയിൽ അപകടം നടന്ന സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പള്ളി കെട്ടിടത്തിന് മുകളിലേക്ക് മറിയുകയായിരുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുണ്ടായതായാണ് വിവരം.