Spread the love

കോട്ടയം: പാലായിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധങ്ങളും സൗഹൃദങ്ങളും ഉറപ്പിക്കുന്നതിന്റെ ഭാഗമായി മാണി സി കാപ്പൻ എംഎൽഎ ബിജെപി സംസ്ഥാന സമിതി അംഗവും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ രഞ്ജിത്ത് ജി മീനാ ഭവനെ സന്ദർശിച്ചു.

ഒരു ശസ്ത്രക്രിയയെ തുടർന്ന് കുറച്ചുനാളായി വിശ്രമത്തിലാണ് രഞ്ജിത്ത്.  പാലായിൽ ഷോൺ ജോർജ് നൊപ്പം ബിജെപി ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്നും സ്ഥാനാർത്ഥിയായി ഉയർന്നു വന്ന പേരാണ് രഞ്ജിത്തിന്റെത്. എന്നാൽ അന്തിമഘട്ടത്തിൽ ഷോൺ ജോർജ് എന്ന ഒറ്റ പേരിലേക്ക് ഒതുങ്ങി.

അസുഖമായി വിശ്രമത്തിൽ ആയിരുന്നുവെങ്കിലും ബിജെപിയുടെ നേതാക്കൾ ആരും തന്നെ രഞ്ജിത്തിനെ സന്ദർശിച്ചില്ല. ഇത് മനസ്സിലാക്കി മാണി സി കാപ്പൻ മുത്തോലി യിലുള്ള വസതിയിൽ ചെന്ന് രോഗവിവരം തിരക്കുകയായിരുന്നു

 

കാപ്പന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

‘ചില സൗഹൃദങ്ങൾ രാഷ്ട്രീയത്തിന് അപ്പുറമാണ്, അതുതന്നെയാണ് ജനാധിപത്യത്തിൻ്റെ മഹത്വം. പ്രിയ സുഹൃത്തും മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ രഞ്ജിത്ത് മീനാഭവനെ സന്ദർശിച്ച് അദ്ദേഹത്തിൻറെ രോഗ വിവരങ്ങൾ തിരക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു.”