Spread the love

തിരുവനന്തപുരം: ക്ഷേത്ര പൂജയ്ക്ക് എത്തിയ പതിനാലുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14കാരിയെ പീഡിപ്പിച്ച കേസിൽ പൂജാരി കുറ്റക്കാരൻ. എറണാകുളം സ്വദേശിയായ പൂജാരി ബിനീഷിനെയാണ് തിരുവനന്തപുരം പോക്‌സോ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2019-നാണ് കേസിനാസ്പദമായ സംഭവം. പരീക്ഷ പേടിയുണ്ടായിരുന്ന ഒൻപതാം ക്ലാസുകാരിയെ പൂജയ്ക്കായി മാതാവ് പൂജാരിയുടെ അടുക്കൽ എത്തിക്കുകയും പൂജാരി കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്നും ബാധ ഒഴിപ്പിക്കുന്നതിനായി പ്രത്യേകം പൂജ ആവശ്യമാണെന്നും രക്ഷാകർത്താവിനോട് പൂജാരി പറഞ്ഞു. ശേഷം കുട്ടിയെ പൂജാമുറിക്കുള്ളിൽ കൂട്ടികൊണ്ടുപോയി പല ദിവസങ്ങളിൽ കുട്ടിയുടെ ജനേന്ദ്രിയത്തിനുള്ളിൽ മരപ്പാവ കയറ്റുകയും കൂടാതെ നാണയത്തുട്ടുകളും ഇരുമ്പാണികളും കയറ്റുകയുമുണ്ടായി.

തുടർന്നും കുട്ടിയുടെ പരീക്ഷ പേടി മാറാത്തതിനാൽ കുട്ടിയെ മാതാവ് അടുത്തുള്ള ഒരു മെൻ്റൽ എയ്‌ഡ്‌ ക്യാമ്പിൽ കൊണ്ടുപോകുകയും അവിടത്തെ ഡോക്ടറിനോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയും ഡോക്ടർ പോലീസിനെ അറിയിക്കുകയുമായിരുന്നു.