മന്ത്രി വീണാ ജോര്‍ജ് അക്രമിക്കപ്പെട്ടെന്ന് നുണ പറയുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്.മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ പച്ചക്കളളമാണ് പ്രചരിപ്പിക്കുന്നത്. മന്ത്രിയുടെ അടുത്ത് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയിട്ടിയില്ല. പൊലീസ് പണിപ്പെട്ടാണ് വീണാ ജോര്‍ജിനെ നിയന്ത്രിച്ചത്.കൈയിലെ മുറിവ് നേരത്തെ ഉള്ളതാണ്. മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ്.ഇപ്പോള്‍ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ്.
സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്. സ്പീക്കര്‍ ഗൂഢാലോചനയില്‍ പങ്കാളിയാവാന്‍ പാടില്ലായിരുന്നു. ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചെന്ന് പച്ചകള്ളം പറഞ്ഞു. ഇതിലൊന്നും ഭയന്ന് പിന്മാറില്ല. ജനകീയമായ പ്രതിഷേധങ്ങള്‍ നടത്തും. എല്‍ഡിഎഫ് നടത്തിയ മൂന്ന് ജാഥകള്‍ പൊളിഞ്ഞു പോയെന്ന് മനസിലായപ്പോള്‍ പുതുയുഗ യാത്രയെ തകര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

