കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് വൻ ദുരന്തം. നാലുപേർ മരിച്ചു. തൊഴിലാളികളാണ് ദുരന്തത്തിനിരയായത്
അഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ലോഡിംഗ് തൊഴിലാളികളായ ജബ്ബാർ, അഷ്റഫ്, ബഷീർ വിനോദ് (55) എന്നിവരാണ് മരിച്ചത്. തൊഴിലാളികളും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് സ്ലാബിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. സ്ളാബ് മുറിച്ചുമാറ്റിയശേഷമാണ് ഒരാളെ പുറത്തെടുക്കാനായത്.
പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡിലെ കൂറ്റൻ സ്ലാബാണ് തകർന്നുവീണത്. കാലപ്പഴക്കം ചെന്ന കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയിരുന്നുവെന്നും ഇല്ലെന്നും റിപ്പോർട്ടുകളുണ്ട്. അപകട മുന്നറിയിപ്പുകളും സ്ഥാപിച്ചിരുന്നില്ല എന്നതും ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു

