കോഴിക്കോട് : വലിയങ്ങാടിയിൽ പഴയ കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണു.
കയറ്റിറക്കു തൊഴിലാളികളായ 3 പേർ മരിച്ചു. ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.
രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബ് അടർന്നു വീണത്. സ്ലാബിനടിയിൽ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി. മുൻപ് പാസ്പോർട്ട് ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്.

