Spread the love

കോഴിക്കോട്: രണ്ടാം ക്ലാസ് കാരിയെ വിവാഹം നടക്കുന്ന വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി തട്ടാന്‍കണ്ടി കോളനിയില്‍ ദാമോദരനെ ആണ് കോടതി ശിക്ഷിച്ചത്. ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയൊടുക്കാനുമാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്

പേരാമ്പ്ര അഞ്ചാംപീടികയിലെ കല്യാണ വീട്ടില്‍ വച്ച് ദാമോദൻ പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ അതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു കേസ്. ഈ വിവരം കുട്ടി സ്‌കൂള്‍ അധ്യാപികയെ അറിയിക്കുകയും അധികൃതര്‍ പേരാമ്പ്ര പൊലീസിന് വിവരം കൈമാറുകയും ചെയ്തു. ഇതോടെ പൊലീസ് ഇയാളെ അറസ്റ് ചെയ്യുകയായിരുന്നു