രാജീവ് ചന്ദ്രശഖര്‍, പി.കെ കൃഷ്ണദാസ്, അനൂപ്, ഷോണ്‍, എന്‍.ഹരി ബിജെപി സ്ഥാനാര്‍ഥികളായേക്കും. ലിസ്റ്റ് അന്തിമഘട്ടത്തില്‍
തിരുവനന്തപുരം: നിയമസഭയില്‍ മത്സരിക്കാനുളള ബിജെപി സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് അന്തിമഘട്ടത്തില്‍. ഇനി കേന്ദ്രത്തിന്റെ അനുമതി മാത്രം മതി. കുമ്മനം രാജശേഖരന് (ആറന്മുള) കെ.സുരേന്ദ്രന് ( മഞ്ചേശ്വരം) രാജീവ് ച്ന്ദ്രശേഖര്‍ ( നേമം)
മുന്‍ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്-കഴക്കൂട്ടം, മുന്‍പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസ്-കാട്ടാക്കട, സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി-തിരുവല്ല, വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്-പാലാ, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന് -തിരുവനന്തപുരം, ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി-ചെങ്ങന്നൂര്‍ തുടങ്ങിയവരുടെ പേരുകളാണ് പ്രാഥമിക പട്ടികയിലുള്ളത്.ജനറല്‍ സെക്രട്ടറി എം.ടി. രമേശിനെ തൃശ്ശൂരില്‍ പരിഗണി ക്കുന്നുണ്ട്. രമേശ് മത്സരിക്കുന്നില്ലെങ്കില്‍ പദ്മജാ വേണുഗോപാലിനാണ് സാധ്യത.
ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഇതുവരെ മണ്ഡലം നിശ്ചയച്ചിട്ടില്ലെങ്കിലും നാലോ അഞ്ചോ ഇടങ്ങളിലേക്ക് അവരുടെ പേരു യര്‍ന്നിട്ടുണ്ട്.വട്ടിയൂര്‍ക്കാവില്‍ കൗണ്‍സിലറും മുന്‍ ഡി.ജി.പി.യുമായ ആര്. ശ്രീലേഖയോ നടന് കൃഷ്ണകുമാറോ മത്സരിച്ചേക്കും. ചാത്തന്നൂരില്‍ നേരത്തേ മത്സരിച്ചിട്ടുള്ള മുന്‍ജില്ലാ പ്രസിഡന്റുകൂടിയായ ബി.ബി. ഗോപകുമാര്‍, കരുനാഗപ്പള്ളിയില്‍ ജിതിന് ദേവ്, കാഞ്ഞിരപ്പള്ളിയില്‍ എന്‍. ഹരി എന്നിവരും മത്സരിക്കും.ബി.ഡി.ജെ.എസ്. ഉള്‍പ്പെ ടെയുള്ള ഘടകകക്ഷികളുമായി ഒന്നിലധികം തവണ സീറ്റുചര്‍ച്ച നടന്നു. ബി.ഡി.ജെ.എസ്., ട്വന്റി 20 ഉള്‍പ്പെടെയുള്ള ഘടകക്ഷി കള്‍ക്ക് 40 സീറ്റ് നല്‍കാനാണ് പരിപാടി

