ഇടുക്കി: ജില്ലയിൽ വൈറൽ പനിയുൾപ്പെടെയുള്ള പകർച്ച വ്യാധികൾ പടരുന്നു. കൂടുതൽ പേർക്ക് പിടിപെട്ടിരിക്കുന്നത് വൈറൽ പനിയാണ്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം ജില്ലയിൽ ആരോഗ്യ വകപ്പ് ജാഗ്രത നിർദ്ദേശം നൽകി. 5983 പേരാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരംഇടുക്കിയിൽ ഈ വർഷം വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയാണ് ഇപ്പോൾ പനി ബാധിതരുടെ എണ്ണം കൂടാൻ കാരണം. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 36 കുട്ടികൾക്കാണ് ജില്ലയിൽ ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്.

