മലയാളസിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാമാധവനും. കാവ്യ വിവാഹശേഷം സിനിമാഭിനയം നിർത്തിയെങ്കിലും ഇന്നും നടിക്ക് ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ പൊതുവേദികളിൽ വീണ്ടും സജീവമാവുകയാണ് കാവ്യ മാധവൻ. ദുബായിൽ നടന്ന സ്വകാര്യ ചടങ്ങിൽ മുഖ്യാതിഥിയായാണ് താരം എത്തിയത്. അമ്മ ശ്യാമളയ്ക്കും മകൾക്കുമൊപ്പമാണ് കാവ്യ ചടങ്ങിൽ പങ്കെടുത്തത്. എന്നാൽ ഭർത്താവ് ദിലീപോ മകൾ മീനാക്ഷിയോ ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി വിദേശയാത്രയിലായിരുന്നു താരം. ന്യൂ ഇയർ സഹോദരൻ മിഥുനൊപ്പം ഓസ്‌ട്രേലിയയിൽ ആഘോഷിച്ച ശേഷം അടുത്തിടെയാണ് കാവ്യയും കുടുംബവും തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദുബായിലേക്ക് പോയത്.

