Spread the love

സീരിയൽ താരം ലക്ഷ്മി ദേവന്റെ മകൻ അനശ്വർ അന്തരിച്ചു. മകന്റെ വിയോഗവാർത്ത ലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ.

“എന്റെ മോൻ… എന്റെ ജീവൻ, എന്റെ ശ്വാസം, എന്റെ രക്തം… ഇനി എനിക്ക് ഒന്നും വരാനില്ല. എന്റെ കുഞ്ഞ് ഒന്നും പറയാതെ പോയി,” എന്നാണ് ലക്ഷ്മി കുറിച്ചത്. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും ലക്ഷ്മി ഓർക്കുന്നു.

മകൻ ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനായിരുന്നെന്നും, എന്നാൽ ഇപ്പോൾ നിധി പോലെ കിട്ടിയ ചില ചിത്രങ്ങൾ പങ്കുവെക്കുകയാണെന്നും ലക്ഷ്മി കുറിച്ചു.