തിരുവനന്തപുരം: പ്രമുഖ ശില്പി സാബു ജോസഫ് അന്തരിച്ചു. കോട്ടയം ബേക്കർ ജംഗ്ഷനിലെ പി. ടി. ചാക്കോയുടെ പ്രതിമ, തിരുവനന്തപുരത്ത് അക്കമ്മ ചെറിയാന്റെ പ്രതിമ, കോട്ടയം രൂപതാ മുൻ ബിഷപ് തോമസ് തറയില്‍, സി. കേശവൻ, എം. എൻ ഗോവിന്ദൻ നായർ, ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോൻസാമ്മ, റവ. ബഞ്ചമിൻ ബെയിലി, വാഴ്ത്തപ്പെട്ട രാമപുരത്തെ തേവർ പറമ്പില്‍ കുഞ്ഞച്ചൻ, പാറേമാക്കല്‍ മാർ തോമസ് ഗോവർണ്ണോദർ, കോട്ടക്കല്‍ ആര്യ വൈദൃശാല വൈദ്യരത്‌നം പി. എസ് വാര്യർ, ഒളശ്ശ ഓ സി തോമസ്, കട്ടക്കയം ചെറിയാൻ മാപ്പിള, സിനിമ നിർമാതാവും സംവിധായകനുമായ കുഞ്ചാക്കോ, കാത്തിരപ്പള്ളി എ. കെ. ജെ. എം . സ്കൂളിലെ വിശുദ്ധ ഇഗ്നേഷ്യസ് ലയോള എന്നിവരുടെ പ്രതിമകള്‍ സാബു ജോസഫ് നിർമിച്ചതാണ്.
കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പില്‍ പരേതരായ കെ.സി. ജോസഫ്, അച്ചാമ്മ ദമ്പതികളുടെ മകനാണ്.
സ്വാതന്ത്ര്യ സമരസേനാനികളായ അക്കാമ്മചെറിയാന്റെയും, റോസമ്മ പുന്നൂസിന്റെ യും സഹോദരപുത്രനാണ് സാബു ജോസഫ്. പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകൻ സാലുജോർജ് സഹോദരനാണ്.
കെസിഎസ് പണിക്കർ , ധനപാലൻ എന്നിവരുടെ ശിക്ഷണത്തിലാണ് ശില്പകലയിൽ പ്രാവീണൃം നേടിയത്.
ഭാര്യ: കാഞ്ഞിരപ്പള്ളി കടമപ്പുഴ ഫാറ്റിമ.
മക്കള്‍: ആൻ ട്രീസ അല്‍ഫോൻസ് (യുകെ), റോസ് മേരി അന്റണി (സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചി), ലിസ് മരിയ സാബു (എച്ച്‌ഡിഎഫ്‌സി, തൃശൂർ). മരുമക്കള്‍: പ്രവീണ്‍ അല്‍ഫോൻസ് ജോണ്‍ പിട്ടാപ്പള്ളി, ആൻ്റണി ജോസ് കോണിക്കര.സംസ്ക്കാരം നാളെ രാവിലെ 10.30 ന് മണ്ണന്തല റാണി ഗിരി പള്ളി ഹാളിൽ പൊതുദർശനത്തിനും 12 ന് പള്ളിയിലെ ശുശ്രൂഷക്കും ശേഷം നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജ് കാമ്പസിലെ സെമിത്തേരിയിൽ.

