Spread the love

വെള്ളാപ്പള്ളി വകതിരിവ് കാണിക്കണമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍

പമ്പ: വകതിരിവ് അവനവനാണ് കാണിക്കേണ്ടതെന്നും, മറ്റൊരാളെ ആര്‍ക്കും തിരുത്താനാകില്ലെന്നും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.ജാതി ചോദിക്കരുത്, പറയരു’തെന്ന് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയില്‍ ഇരിക്കുമ്പോള്‍ അവനവന്‍ വകതിരിവ് കാണിക്കണം. ഇക്കാര്യംസ്വയം ഓര്‍ത്താല്‍മതിയെന്നും മന്ത്രി പറഞ്ഞു. പമ്പയില്‍ ശബരിമല അവലോകന യോഗത്തിനെത്തിയ ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോട് സംസാരി്ക്കുകയായിരുന്നു.

മുന്‍ മന്ത്രി ആന്റണി രാജുവിന് എതിരായ കോടതിവിധി അംഗീകരിക്കുക എന്നതാണ് ഉത്തരവാദിത്വം.ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം ഇല്ല. തനിക്ക് ശത്രുക്കളില്ല, എല്ലാവരും മിത്രങ്ങളാണ്.തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നഗരത്തിനുപുറത്തേക്ക് പോകുന്നതു സംബന്ധിച്ച് തിരുവന ന്തപുരം കോര്‍പ്പറേഷനുമായുള്ള തര്‍ക്കം സംസാരിച്ച് പരിഹരിച്ചു. കാര്യങ്ങള്‍ ബോധ്യപ്പെടുത്തി.