Spread the love

മദ്യലഹരിയിൽ വാക്കുതർക്കം, പാലായിൽ യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് കസ്റ്റഡിയിൽ.

ആലപ്പുഴ കളർകോട് അറയ്ക്കക്കുഴിയിൽ ബിബിൻ യേശുദാസ്(29) ആണ് മരിച്ചത്.

സംഭവത്തിൽ ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മുരിക്കുംപുഴ ക്ഷേത്രത്തിന് സമീപമുള്ള റോഡിൽ ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം. തെക്കേക്കരയിൽ നിർമാണം പൂർത്തിയാക്കിയ വീടിന്റെ ലെയ്ത്ത് വർക്കുമായി എത്തിയതായിരുന്നു ബിബിനും ബിനീഷും.