Spread the love

പാലക്കാട്: ഒളിവു ജീവിതം കഴിഞ്ഞെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനോട് കുത്തി കുത്തി ചോദിച്ചു മാധ്യമങ്ങൾ. എല്ലാ ചോദ്യങ്ങൾക്കും ഒറ്റവാക്കിൽ മറുപടി. പിന്നെ ക്യാമറകൾക്ക് മുന്നിലിരുന്ന് ചായ കുടിച്ച് കൂളായി രാഹുൽ മാങ്കൂട്ടത്തിൽ. ചായ കുടിക്കുമ്പോഴും വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചോദ്യം ആവർത്തിച്ചു. പക്ഷേ മറുപടിയില്ല.കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ തനിക്കൊന്നും പറയാനില്ലെന്നുള്ള നിലപാടിലാണ് രാഹുൽ. സത്യം കോടതി തെളിയിക്കട്ടെ

 

അതേസമയം എംഎൽഎ ഓഫീസിലെത്തി എംഎൽഎ എന്ന നിലയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തുടക്കമിടുകയും ചെയ്തു. മാധ്യമങ്ങൾ ചോദ്യങ്ങൾ ആവർത്തിച്ചു. പക്ഷേ രാഹുൽ ഒരു വാക്കുപോലും കൂടുതലായി പറഞ്ഞില്ല.പ്രകോപനപരമായ ചോദ്യമുനയിൽ  കുലുങ്ങിയതും ഇല്ല.

 

രാഹുലിനൊപ്പം എത്തിയ കോൺഗ്രസ് പ്രവർത്തകരോട് മാധ്യമപ്രവർത്തകർ ചോദ്യശരങ്ങൾ ഉതിർത്തുവെങ്കിലും പാലക്കാടിന്റെ എംഎൽഎ എന്ന നിലയിൽ രാഹുലിനൊപ്പം ആണെന്നുള്ള മറുപടി മാത്രമാണ് ലഭിച്ചത്.

 

അതേസമയം ചാനലുകളുടെ കമൻറ് ബോക്സുകളിൽ മാപ എന്ന ആക്ഷേപിച്ച് ഏറെ കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഇനി ഇവരുടെ വിചാരണയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

 

പാലക്കാട് വോട്ട് ചെയ്യാൻ എത്തിയ രാഹുലിനെ സിപിഎം പ്രവർത്തകർ കൂകി വിളിച്ചു. കാറിൻറെ പിന്നിൽ കോഴിയുടെ സ്റ്റിക്കർ ഒട്ടിച്ചു. പക്ഷേ ഇതിൽ ഒന്നിലും രാഹുൽ കമൻറ് ചെയ്തില്ല. ഇനി എത്ര സമയം നിന്നാലും ഇതിൽ കൂടുതൽ തനിക്കൊന്നും പറയാനില്ല എന്ന് ഒറ്റ നിലപാടിൽ ആയിരുന്നു രാഹുൽ.

 

ഉച്ചയ്ക്ക് ഒരു മണിയോടെ നഗരത്തിലെത്തിയ രാഹുൽ വൈകുന്നേരത്തോടെയാണ് പോളിംഗ് ബൂത്തിൽ എത്തിയത്.നേരത്തെ എത്തിയാൽ അത് അന്തരീക്ഷത്തെ ബാധിക്കും എന്നതിനാലാണ് വൈകുന്നേരത്തേക്ക് മാറ്റിയത്.