Spread the love

അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി.

 

പ്രതി സ്ഥിരം കുറ്റവാളിയെന്നും, മുന്‍പും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു. ജാമ്യം നല്‍കിയാല്‍ മറ്റ് പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിക്കുമെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന കേസില്‍ പ്രതി രാഹുല്‍ ഈശ്വറുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം പൗഡിക്കോണത്തെ വീട്ടില്‍ നിന്ന് രാഹുല്‍ ഈശ്വറിന്റെ ലാപ്പ്‌ടോപ്പ് പിടിച്ചെടുത്തു.

 

രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകള്‍ ചെയ്യുമെന്നാണ് രാഹുല്‍ ഈശ്വര്‍ വെല്ലുവിളിച്ചിരുന്നു.

 

ഇതേ കേസില്‍ നാലാം പ്രതിയായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.