തിരുവനന്തപുരം : തെരഞ്ഞെടുപ്പ് നടക്കുന്ന 1199 തദ്ദേശസ്ഥാപനങ്ങളിലെ 28,576 വാര്‍ഡുകളിലേക്ക് പത്രിക നല്‍കിയത് 1,08,580 പേര്‍. പുരുഷന്മാര്‍-51,852, സ്ത്രീകള്‍- 57,227, ട്രാന്‍സ്‌ജെന്‍ ഡര്‍- ഒന്ന്. ആകെക്കിട്ടിയ പത്രിക-1,64,427. (ഒന്നിലധികം പത്രിക സമര്‍പ്പിച്ചവര്‍ ഉള്ളതിനാലാണിത്). അവ സാനദിവസമായ വെള്ളിയാഴ്ചമാത്രം
45,652 പേരാണ് പത്രിക നല്‍കിയത്.
സ്ഥാനാര്‍ഥികളുടെ ആകെയെണ്ണത്തില്‍ മാറ്റമുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നത്. ജില്ലകളില്‍നിന്ന് സ്ഥാനാര്‍ഥികളുടെ എണ്ണം പൂര്‍ണമായി സൈറ്റില്‍ ചേര്‍ത്തു തീരാത്തതിനാലാണിത്. ഒരുലക്ഷത്തോളം പേര്‍ ഇക്കുറി മത്സരത്തിനുണ്ടാകാനാണ് സാധ്യത

