രാജു ആനിക്കാട്
നൃഡൽഹി: പാക്കിസ്ഥാന്റെ സൈനിക മേധാവിയായിരുന്ന പർവേഷ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ രാജൃത്തിന്റെ ഭരണം പിടിച്ചെടുത്ത് സേഛാധിപതിയായി ഭരിച്ച കാലത്തിലേക്ക് ഇപ്പോഴത്തെ സൈനിക മേധാവി അസീംമുനീറും ചുവടുമാറ്റുന്നുവോ? അസീംമുനീറിന്ന് രാജൃഭരണം കൈയാളാൻ വേണ്ടി പാക്കിസ്ഥാന്റെ ഭരണഘടന ഭേദഗതിചെയ്തതിനെ അന്താരാഷ്ട്ര മാധൃമങ്ങൾ വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാൻ ഭരണ ഘടന ഭേദഗതി ചെയ്ത്
അസിം മുനീറിന് ആജീവനാന്ത നിയമപരിരക്ഷയും വിപുലമായ അധികാരങ്ങളും നല്കി പാക് പാര്‍ലമെന്റ് നൽകിയത്.
പുതിയ ഭേദഗതിയുടെ ഭാഗമായി കരസേനാ മേധാവി അസിം മുനീറിനെ ‘ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ്’ എന്ന പുതിയ പദവിയിലേക്ക് ഉയര്‍ത്തും. ഇതോടെ അദ്ദേഹം നാവികസേനയുടെയും വ്യോമസേനയുടെയും കമാന്‍ഡ് ഔദ്യോഗികമായി ഏറ്റെടുക്കും. കാലാവധി പൂര്‍ത്തിയായാലും അദ്ദേഹത്തിന് തന്റെ പദവി നിലനിര്‍ത്തുകയും ആജീവനാന്ത നിയമപരിരക്ഷ നേടുകയും ചെയ്യാം.
പാക്കിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 യുമായി ബന്ധപ്പെട്ട ഭേദഗതികളാണ് തിങ്കളാഴ്ച പാസ്സാക്കിയത്. നിലവിൽ ആർട്ടിക്കിൾ 243 പ്രകാരം സായുധ സേനകളുടെ നിയന്ത്രണവും കമാൻഡും ഫെഡറൽ ഗവൺമെന്റിനും, സായുധ സേനകളുടെ പരമോന്നത കമാൻഡ് പ്രസിഡന്റിന്റെ അധികാരത്തിലുമാണ്. എന്നാൽ പുതിയ ഭേദഗതി പ്രകാരം സായുധ സേനകളുടെ നിയന്ത്രണം പ്രതിരോധ സേനാ മേധാവിക്ക് നൽകുകയാണ്.
പുതിയഭരണഘടനാ ഭേദഗതിയിലൂടെ അദ്ദേഹത്തെ എല്ലാ അധികാരങ്ങളുടെ തലവനും അതീതനാക്കി നിര്‍ത്തുന്നതിലൂടെ സിവിലിയന്‍ മേല്‍ക്കോയ്മ എന്ന തത്വത്തെ ഇല്ലാതൈക്കുകയാണ് പാക് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മാധൃമങ്ങൾ വിമര്‍ശിക്കുന്നു.എക്സിക്യൂട്ടീവ് അധികാരത്തിന് മേലുള്ള ഏക കടിഞ്ഞാണായ സുപ്രീം കോടതിയുടെ അധികാരങ്ങളെയും പ്രവര്‍ത്തനപരിധിയെയും ഈ ഭേദഗതി വലിയ തോതില്‍ ദുര്‍ബലപ്പെടുത്തുന്നു.ഫലത്തിൽ ഒരു പട്ടാള അട്ടിമറിയിലൂടെ അസീംമുനീറിന് പ്രധാനമന്ത്രിയാകാനുള്ള സുവർണ്ണാവസരമാണ് കൈവരുന്നത്.
2022 മുതല്‍ സൈനിക മേധാവിയായ മുനീര്‍, ഒരു രാഷ്ട്രത്തലവന് സമാനമായ പദവിയിലാണ് അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നത്.ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ നടത്തിയ അഭൂതപൂര്‍വമായ രണ്ട് കൂടിക്കാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. ശേഷം, ‘എന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍’ എന്നാണ് യുഎസ് പ്രസിഡന്റ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.പാക്കിസ്ഥാൻ
ഓപ്പറേഷൻ സിന്ദൂരിൽ പരാജയപ്പെട്ടതിന് ശേഷം അസീം മുനീർ രണ്ട് വട്ടമാണ് അമേരിക്ക സന്ദർശിച്ചത്.രണ്ടാം വട്ട സന്ദർശന വേളയിൽ ഇന്തൃക്കെതിരെ ആണവ ഭീഷണിയും ഉയർത്തിയിരുന്നു.
അസിം മുനീർ അമേരിക്കൻ മണ്ണിൽ നിന്ന് ഇന്ത്യയെ ഭീഷണിപ്പെ ടുത്തിയത് അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചയായി.ഭാവിയിൽ ഇന്ത്യയുമായി ഒരു യുദ്ധമുണ്ടാകുകയും അതിൽ പാകിസ്ഥാന്റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകുകയും ചെയ്താൽ, മുഴുവൻ മേഖലയെയും ഒരു ആണവയുദ്ധത്തിലേക്ക് തള്ളിവിടുമെന്ന് മുനീർ പറഞ്ഞത്.ഒരു രാജ്യത്തിന്റെ സൈനിക മേധാവി അമേരിക്കൻ മണ്ണിൽ നിന്ന് മൂന്നാമത്തെ ഒരു രാജ്യത്തിനെതിരെ ആണവ ഭീഷണി ഉയർത്തുന്നത് ഇതാദ്യമാണ്.
അതിൽ അമേരിക്ക പാക്കിസ്ഥാൻ സൈനിക മേധാവിയുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ മൗനം പാലിക്കുകയായിരുന്നു.
ഇന്തൃയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷം നേരത്തെ ജൂണിന്റെ തുടക്കത്തിൽ മുനീർ അഞ്ച് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പോയിരുന്നു. അവിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഒരു ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുത്തു. ഒരു സൈനൃമേധാവിക്ക് അമേരിക്കൻ പ്രസിഡണ്ട് ഉച്ച വിരുന്ന് നല്കിയതും ആദൃമായിരുന്നു.പാക്കിസ്ഥാനിൽ സൈനൃത്തിന്റെ സർവ്വാധികാരമാണ് രാഷ്ട്രീയ അധികാരങ്ങളെക്കാളും മുകളിലെന്ന് അമേരിക്കക്ക് നിശ്ചയമുണ്ട്. അതുകൊണ്ടാണ് അസീംമുനീറിന് പ്രസിഡണ്ട് വരവേല്പ് നൽകിയത്. ആ കൂടിക്കാഴ്ചയുടെ അവസാനം, എണ്ണ കരാർ ഉൾപ്പെടെ വിവിധ മേഖലകളിൽ യുഎസ്-പാകിസ്ഥാൻ സഹകരണം വർദ്ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അസീം മുനീർ ചൈനയുടെയും ഉറ്റതോഴൻ
ഒരേസമയം അമേരിക്കയും ചൈനയുമായും അടവ് നയം വർഷങ്ങളായി തുടരുന്ന ശൈലിയാണ് പാക്കിസ്ഥാനുള്ളത്. ആഗോള ഭീകരത ലോകത്തിന് വെല്ലുവിളിയാണെന്ന് ഒരേസമയം പറയുന്ന ട്രമ്പും ഷീയും ഭീകരതയുടെ തലതൊട്ടപ്പനായ പാക്കിസ്ഥാനെ പാലൂട്ടി വളർത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇന്തൃക്കെതിരെ പഹൽഗാം ഭീകരാക്രമണം നടത്തിയതിന് ശേഷം അസീം മുനീറിനെ അമേരിക്കൻ പ്രസിഡണ്ടും ചൈനീസ് പ്രസിഡണ്ടും വരവേല്പ് നൽകിയത് ഭീകരതക്ക് എതിരായ ആ രാജൃങ്ങളുടെ ഇരട്ടത്താപ്പാണ് വൃക്തമാക്കുന്നത്.
ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം ലഭിച്ചശേഷം ചൈന സന്ദർശിച്ച് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ഉന്നത ചൈനീസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. സമസ്ത മേഖലകളിലുമുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള മാർഗം തേടിയാണ് മുനീർ ചൈനയിലെത്തിയത്. വൈസ് പ്രസിഡന്റ് ഹാൻ ഷെങ്, ഉന്നത സൈനിക ഉദ്യോഗസ്ഥൻ ജനറൽ ഷാങ് യൂക്സിയ, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരുമായി മുനീർ പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള മുനീറിന്റെ ആദ്യ ചൈന സന്ദർശനമായിരുന്നു അത്. സംഘർഷത്തിനിടെ, പാകിസ്ഥാൻ ചൈന വിതരണം ചെയ്ത വിപുലമായ സൈനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇന്തൃക്കെതിരെ ആക്രമണം നടത്തിയത്
ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുത്തപ്പോൾ, ഫീൽഡ് മാർഷൽ അസിം മുനീർ ടിയാൻജിനിലെത്തിയത് ഇസ്ലാമാബാദിൽ ആരാണ് അധികാരം കയ്യാളുന്നതെന്ന് അതോടെ ലോകത്തിന് വൃക്തമായി.
പാകിസ്ഥാൻ പ്രധാനമന്ത്രിയെ ചില എസ്സിഒ അംഗരാജ്യങ്ങൾ അവഗണിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന സമയത്താണ് ഈ പദവിയിൽ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ആദ്യത്തെ പാകിസ്ഥാൻ സൈനിക മേധാവിയായ മുനീർ എത്തിയത്. പ്രധാനമന്ത്രിയും സൈനിക മേധാവിയും ഒരുമിച്ച് പര്യടനം നടത്താത്തതിനാൽ, പ്രോട്ടോക്കോളുകൾ അനുസരിച്ച് മുനീർ വെവ്വേറെ യാത്ര ചെയ്തതായി അന്താരാഷ്ട്ര മാധൃമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അസീം മുനീർ മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥരുമായി അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തി. ബീജിംഗും ഇസ്ലാമാബാദും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക-സൈനിക സഹകരണം എടുത്തുകാണിച്ചുകൊണ്ട് ചൈനയുടെ സൈനിക പരേഡിലും അദ്ദേഹം അതിഥിയായി പങ്കെടുത്തു.
ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, അസർബൈജാൻ പ്രധാനമന്ത്രി അലി അസഡോവ് എന്നിവരുമായുള്ള ചർച്ചകൾ ഉൾപ്പെടെ സ്വകാര്യ സെഷനുകളിൽ മുനീർ ഷെരീഫിനൊപ്പം പങ്കെടുത്തുവെന്ന് അന്താരാഷ്ട്ര മാധൃമങ്ങൾ വെളിപ്പെടുത്തി.
അസീം മുനീർ അങ്ങനെ പാക്ക് സൈനൃത്തിലും രാഷ്ട്രീയ നേതൃത്വത്തിലും തന്റെ അധികാര മേൽക്കോയ്മ നിലനിർത്തിയ സംഭവങ്ങളാണ് മുൻ സൈനിക മേധാവിയായ പർവേശ് മുഷറഫിനെ അനുസ്മരിപ്പിക്കുന്നത്.
പട്ടാളവിപ്ളവത്തിലൂടെ 1999 ഒക്ടോബറിൽ അധികാരം പിടിച്ചടക്കിയ മുഷറഫ് പിന്നീട് പ്രസിഡന്റ് പദവിയും ഏറ്റെടുക്കുകയുണ്ടായി. 2008 ഒാഗസ്റ്റ് വരെ ഭരണത്തിലുണ്ടായിരുന്നു. തനിക്കെതിരായ പ്രക്ഷോഭത്തെ നേരിടാൻ 2007 നവംബറിൽ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അതിനുവേണ്ടി ഭരണഘടന താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു.
പാക്കിസ്ഥാന്റെ 72 വർഷത്തെ ചരിത്രത്തിൽ ഏതാണ്ടു പകുതികാലം പട്ടാളമായിരുന്നു അധികാരത്തിൽ. അല്ലാത്തപ്പോൾ ഭരണത്തിൽ പട്ടാളം ഇടപെടുന്നതും സാധാരണമായിരുന്നു. അസീം മുനീറും തന്റൊ മുൻഗാമികളായ സൈനിക മേധാവികളുടെ പാരമ്പൃരൃമാണ് പിന്തുടരുന്നത്.
ഇന്തൃക്കെതിരെ 1999 ലെ കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടതിന് ശേഷം മാസങ്ങൾക്കൾക്കം മുഷറഫ് സൈനിക അട്ടിമറിക്ക് നേതൃത്വം നൽകി, അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ സ്ഥാനഭ്രഷ്ടനാക്കി, ചീഫ് എക്സിക്യൂട്ടീവ് എന്ന നിലയിൽ സ്വയം സർക്കാരിന്റെ തലവനായി. ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷമാണ് ഇത് സംഭവിച്ചത്.പഹൽ ഗാം ഭികരാക്രമണം പാക്ക് പിന്തുണയുണയോടെയായിരുന്നു. ഭീകരരുടെ പാക്ക് ബന്ധം ഇന്തൃ സ്ഥിരീകരിച്ചതുമാണ്.
പഹൽഗാമിന് ഇന്തൃ തിരിച്ചടി നല്‍കിയത് ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക ആക്രമണത്തിലൂടെയായിരുന്നു. പാക് ഭീകരകൃമ്പുകൾ ആക്രമിച്ച് ഇന്തൃ പാക്കിസ്ഥാന് കനത്ത നാശം വിതച്ചു. പാക് സൈനൃത്തിന് പിടിച്ച് നില്ക്കാൻ കഴിയാത്തതായിരുന്നു
ഡ്രോണുകള്‍, മിസൈലുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍ എന്നിവ ഉള്‍പ്പെട്ട നാലു ദിവസത്തെ ഇന്തൃൻ ആക്രമണം.
കാർഗിലിൽ തോറ്റമ്പിയ മുഷറഫിന് നേരിടേണ്ടി വന്ന സമാനമായ സാഹചരൃമാണ് ഓപ്പറേഷൻ സിന്ദൂരിൽ അസീം മുനീറിനും സംഭവിച്ചത്.അതുകൊണ്ട് തന്നെ പാക് രാഷ്ട്രീയാധികാരത്തിന് മേൽ സർവ്വാധികാരിയായി മാറിയ
അസീം മുനീറും ഒരു സൈനിക അട്ടിമറിയിലൂടെ വിദൂരമല്ലാത്ത ഭാവിയിൽ അധികാരം പിടിച്ചെടുത്താൽ അത്ഭുതപ്പെടേണ്ട.

