Spread the love

ബിഹാറിൽ വീണ്ടും നിതീഷ് മാജിക്’ രണ്ടു പതിറ്റാണ്ട് കഴിയുമ്പോഴും ജനഹൃദയങ്ങളിൽ നിതീഷ് രാജാവായി വാഴുന്നു. ഒരുപക്ഷേ ജനാധിപത്യത്തിലെ കിരീടം വെക്കാത്ത രാജാവായി നിതീഷ് മാറുന്നു എന്ന് പറഞ്ഞാൽ തെറ്റാവില്ല

 

എന്തുകൊണ്ട് നിതീഷ് കുമാർ ബിഹാറിന് പ്രിയപ്പെട്ടവൻ ആകുന്നു. ജംഗിൾ രാജ് എന്ന ക്രമസമാധാന തകർച്ചയിൽ നിന്നും ബിഹാറിനെ മോചിപ്പിച്ചത് നിതീഷിന്റെ ആദ്യ ഭരണകൂടമാണ്.2005 ൽ ജെഡിയു അധികാരത്തിൽ വരുമ്പോൾ മാഫിയ സംഘങ്ങളുടെ വിളയാട്ടം ആയിരുന്നു ബീഹാറിൽ ‘

 

പക്ഷേ അഞ്ചുവർഷംകൊണ്ട് നിതീഷ് കുമാർ അത് തുടച്ചുനീക്കി. വീട്ടമ്മമാർക്ക് കരുത്തുപകരുന്ന പദ്ധതികളാണ് പിന്നീട് ആവിഷ്കരിച്ചത്. എൻഡിഎ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതോടെ നരേന്ദ്ര മോദി – അമിത് ഷാ കൂട്ടുകെട്ടിന്റെ ഭാഗമായി നിതീഷ്

 

പിന്നീട് അടിസ്ഥാന വികസനത്തിന്റെ കാലഘട്ടമായിരുന്നു. ക്ഷേമ പദ്ധതികൾക്കൊപ്പം കണ്ണഞ്ചിക്കുന്ന റോഡ് വികസനം. ബിഹാറിന്റെ മുഖച്ഛായ മാറ്റുന്ന ഒരുപാട് പദ്ധതികൾ

 

വനിതാ ശക്തിയാണ് നിതീഷ് കുമാറിന്റെ വിജയങ്ങൾക്ക് പ്രധാനം. ഒപ്പം അഴിമതി രഹിതൻ എന്ന പ്രതിച്ഛായയും.നിതീഷ് അഴിമതിക്കാരനാണെന്ന് നാട്ടുകാരായ വനിതകൾ വിശ്വസിക്കുന്നില്ല.അതുതന്നെയാണ് തെരഞ്ഞെടുപ്പുകളിൽ വീണ്ടും വീണ്ടും വിജയം നേടാൻ നിതീഷിന്റെ വഴിയൊരുക്കുന്നത്.

രണ്ടു പതിറ്റാണ്ടിനു ശേഷവും മായാത്ത മങ്ങാത്ത നിതീഷ് മാജിക്.