Spread the love

സിഹോർ: മധ്യപ്രദേശിലെ സിഹോറിൽ മോഡലിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസുള്ള ഖുശ്ബു അഹിർവാർ ആണ് മരിച്ചത്. തന്റെ മകളെ കൊലപ്പെടുത്തിയതാണെന്നു ആരോപിച്ച് ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി അ​ഹിർവാർ ആശുപത്രിയ്ക്ക് പുറത്ത് പൊട്ടിക്കരഞ്ഞു.

തന്റെ മകളുടെ സ്വകാര്യ ഭാ​ഗത്ത് ചതവുണ്ട്. കൂടാതെ ശരീരത്തിൽ എല്ലായിടത്തും നീല നിറത്തിലുള്ള പാടുകളുണ്ട്. മുഖം വീർത്ത നിലയിലായിരുന്നു. മകൾക്ക് ക്രൂര മർദ്ദനമേറ്റതായും കഴുത്തു ഞെരിച്ചാണ് കൊന്നതെന്നും അമ്മ കരഞ്ഞു കൊണ്ടു പറയുന്നു. തങ്ങൾക്ക് നീതി വേണമെന്നും കൊന്നയാൾ ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.