കോട്ടയം: കോട്ടയം മണർകാട് ദുരാത്മാക്കളെ ഒഴിപ്പിക്കാൻ എന്ന പേരിൽ ആഭിചാരക്രിയ നടത്തി യുവതിക്ക് ക്രൂരപീഡനം. ഭർത്താവും ഭർതൃ പിതാവും മന്ത്രവാദിയും ചേർന്നാണ് യുവതിയെ ഉപദ്രവിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും മന്ത്രവാദിയും ഉള്‍പ്പെടെ പിടിയിലായി. പത്തനംതിട്ട പെരുംതുരുത്തി പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ ശിവദാസ് (54), യുവതിയുടെ ഭര്‍ത്താവ് മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ദാസ് (26), ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ 10 മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും പൊള്ളൽ ഏൽപ്പിക്കുകയും മദ്യം നൽകുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു.
യുവതിയും യുവാവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇരുവരും ഭർത്താവിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കയറി കൂടിയിട്ടുണ്ട് എന്നു പറഞ്ഞാണ് ഇവർ ആഭിചാരക്രിയകൾ എല്ലാം നടത്തിയത്
കഴിഞ്ഞ രണ്ടാം തീയതി രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകളാണ് യുവതിയെ നടത്തിയത്. ഇതിനിടെ യുവതിക്ക് മദ്യംനൽകിയശേഷം ബലമായി ബീഡിവലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയുംചെയ്തു.
യുവതിക്ക് മദ്യം നൽകുകയും ഫലമായി ബീഡി ഒലിപ്പിക്കുകയും ഭസ്മം തീറ്റയും ചെയ്തതായി റിപ്പോർട്ട്. കൂടാതെ യുവതിയുടെ ശരീരത്തിൽ പൊള്ളൽ ഏൽപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. യുവതിയുടെ മാനസികനില തകരാറിലായതിനെ തുടർന്ന് ഇവരുടെ അച്ഛൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മണർകാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. യുവാവിന്റെ അമ്മ ഒളിവിലാണ്.

