തലശ്ശേരി : സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി മാടപ്പീടിക സാറസില്‍ എ.എന്‍. ആമിന (42) അന്തരിച്ചു. തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ എന്‍ സെറീനയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭര്‍ത്താവ് എ.കെ നിഷാദ്. മക്കള്‍ ഫാത്തിമ നൗറിന്‍, അഹമ്മദ് നിഷാദ്, സാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബര്‍സ്ഥാനില്‍.

