അടുത്തിടെയാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. രണ്ടാം വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം പിന്നിട്ടതുകൊണ്ട് തന്നെ ആര്യയ്ക്ക് സെക്കന്റ് പ്രഗ്നൻസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിരന്തരം വരുന്നുണ്ട്. മാത്രമല്ല സൂര്യ ടിവിയിൽ ആര്യ കൂടി ഭാഗമായിട്ടുള്ള ഫൺ ബേബി ബൺ ഷോയിൽ ഗർഭിണിയുടെ വേഷത്തിലാണ് ആര്യ എത്തുന്നത്.
അതും ഗർഭിണി ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാനും പ്രേക്ഷകരിൽ നിന്നും ചോദ്യങ്ങൾ ഉയരാനും കാരണമായിട്ടുണ്ട്.
ഇപ്പോഴിതാ, ഗർഭിണിയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് നടിയും അവതാരകയുമായ ആര്യ ബഡായ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് ആര്യ പ്രഗ്നൻസിയുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയത്.
”എന്റമ്മേ എന്താ നിങ്ങൾ ഇങ്ങനെ. ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി. ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി. ക്യാരക്ടറാണ് സുഹൃത്തുക്കളേ. ആ പരമ്പരയിൽ ധർമ്മജൻ ബോൾഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ലേഡി ക്യാരക്ടർ പ്രെഗ്നന്റാണ്. അതാണ് നിങ്ങൾ കാണുന്നത്. ആ ഒരു ഷോയിൽ മാത്രം ഞാൻ അങ്ങനെ വരുന്നതാണ്. എന്റെ ഗർഭം അങ്ങനെയല്ല. നഹീന്ന് പറഞ്ഞാൽ നഹീ”, ആര്യ പറഞ്ഞു.

