ബാംഗ്‌ളൂര്‍- എറണാകുളം വന്ദേഭാരത് യാഥാര്‍ഥ്യത്തിലേക്ക്. നവംബര്‍ ഏഴിന് കന്നിയാത്ര. ബുധന്‍ ഒഴികെയുള്ള ദിവസങ്ങളിലാണു സര്‍വീസ്. ബാംഗ്‌ളൂര്‍ റൂട്ടില്‍ കന്യാകുമാരിയില്‍ നിന്നുളള ഐലന്റ് എക്‌സ്പ്രസ് മാത്രമാണ് പ്രതിദിനം ഇപ്പോഴുളളത്.വര്‍ഷങ്ങളായി ഈ റൂട്ടില്‍ ട്രെയിനായി മുറവിളി ഉയര്‍ന്നിരുന്നു.
രാവിലെ 5.10ന് കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ (26651) ഉച്ചയ്ക്ക് 1.50ന് എറണാകുളത്ത് എത്തും. മടക്ക ട്രെയിന്‍ (26652) ഉച്ചയ്ക്കു 2.20നു പുറപ്പെട്ട് രാത്രി 11നു ബെംഗളൂരുവില്‍ എത്തും.കെഎസ്ആര്‍ ബെംഗളൂരു (5.10), കൃഷ്ണരാജപുരം (5.25), സേലം (8.15), ഈറോഡ് (9.05), തിരുപ്പൂര്‍ (9.47), കോയമ്പത്തൂര്‍ (10.35), പാലക്കാട് (11.30), തൃശൂര്‍ (12.30), എറണാകുളം (1.50).
മടക്കയാത്ര എറണാകുളം (2.20), തൃശൂര്‍ (3.20), പാലക്കാട് (4.37), കോയമ്പത്തൂര്‍ (5.23), തിരുപ്പൂര്‍ (6.05), ഈറോഡ് (6.50), സേലം (7.20), കൃഷ്ണരാജപുരം (10.25), കെഎസ്ആര്‍ ബെംഗളൂരു (11.00). പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
അതിനിടെ വന്ദേഭാരത് ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം വേണ്ടെന്നു വയ്ക്കാനുള്ള ഓപ്ഷന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ റെയില്‍ വണ്ണില്‍ പുനഃസ്ഥാപിച്ചു. ഈ സൗകര്യം ഒഴിവാക്കിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു.

