മുംബൈ: മഹാരാഷ്ട്രയിലെ സതാറയിൽ ക്രൂര ബലാത്സംഗത്തിന് ഇരയായ വനിത ഡോക്ടർ ആത്മഹത്യ ചെയ്തു. ഫാൽട്ടണിലെ ഒരു ഹോട്ടൽ മുറിയിൽ വ്യാഴാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുമ്പ് കൈപ്പത്തിയിൽ എഴുതിയ കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വന്നത്. സതാര പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നത്.
എസ്ഐ ഗോപാൽ ബദ്നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമത്തിന് വിധേയയാക്കുകയാണെന്നും അദ്ദേഹമാണ് തന്റെ മരണത്തിനു കാരണമെന്നും കുറിപ്പിൽ പറയുന്നു.
എന്റെ മരണത്തിന് കാരണം പോലീസ് ഓഫീസർ ഗോപാൽ ബദ്നെ ആണ്. ഇയാളെന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ചുമാസത്തിൽ ഏറെയായി എസ് ഐ എന്നെ ശാരീരികവും മാനസികവും ആയി ആക്രമത്തിന് ഇരയാക്കുകയാണ് എന്നാണ് വനിതാ ഡോക്ടർ തന്റെ കൈവെള്ളയിൽ എഴുതിയത്.
മുംബൈയിലെ ഫൽതാൻ ഉപജില്ല ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു ജീവനൊടുക്കിയ വനിതാ ഡോക്ടർ ജൂൺ 19ന് ഇതേ പോലീസ് ഓഫർക്കെതിരെ വനിതാ ഡോക്ടർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

