Spread the love

രാഷ്ട്രപതി ദ്രൗപതി മുർമു കുമരകം താജ് ഹോട്ടലിൽ നിന്നും എറണാകുളത്തേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ രാത്രി കുമരകത്ത് തങ്ങിയ രാഷ്ട്രപതി രാവിലെ കുമരകത്തു നിന്നും കോട്ടയത്ത് എത്തി.പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ഹെലികോപ്റ്ററിൽ ആണ് എറണാകുളത്തേക്ക് തിരിച്ചത്

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മന്ത്രി വി.എൻ. വാസവൻ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് എന്നിവർ രാഷ്ട്രപതിയെ യാത്രയാക്കാൻ എത്തി