Spread the love

കോ​ട്ട​യം: മി​സ് സൗ​ത്ത് ഇ​ന്ത്യ 2025 കി​രീ​ടം ലി​സ് ജ​യ്മോ​ന്‍ ജേ​ക്ക​ബ് വ​ഞ്ചി​പ്പു​ര​ക്ക​ലി​ന്. കോ​ട്ട​യം കൈ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണ്. 2022ലെ മി​സ് കേ​ര​ള​യാ​യും ലി​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

കോ​ട്ട​യം ബി​സി​എം കോ​ള​ജി​ല്‍നി​ന്ന് ഇം​ഗ്ലി​ഷ് ലി​റ്റ​റേ​ച്ച​റി​ല്‍ ബി​രു​ദം നേ​ടി​യ ശേ​ഷം സ​ത​ര്‍ല​ന്‍ഡി​ല്‍ അ​സോ​ഷ്യേ​റ്റാ​യി കു​റ​ച്ചു കാ​ലം ജോ​ലി ചെ​യ്തു.​ തു​ട​ര്‍ന്ന് രാ​ജ​ഗി​രി കോ​ള​ജി​ല്‍നി​ന്നും എം​എ​സ്ഡ​ബ്‌​ള്യു പാ​സാ​യി.
ക​ഴി​ഞ്ഞ ശനിയാഴ്ച ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു മി​സ് സൗ​ത്ത് ഇ​ന്ത്യ മ​ത്സ​രം നടന്നത്. സാ​രി റൗ​ണ്ട്, സ്വിം ​സ്യൂ​ട്ട് റൗ​ണ്ട്, ഓ​പ്പ​ണിം​ഗ് സ്റ്റേ​റ്റ്‌​മെ​ന്‍റ് ഉ​ള്‍പ്പെടെ ഏ​ഴു റൗ​ണ്ടു​ക​ളി​ലാ​യി​രു​ന്നു മ​ത്സ​രം. മത്സരത്തിൽ എല്ലാ റൗണ്ടിലും ലിസ് മേൽക്കോയ്മ നേടി.

മി​സ് സൗ​ത്ത് ഇ​ന്ത്യ കി​രീ​ടം കി​ട്ടി​യ​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മി​സ് ഇ​ന്ത്യാ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും ആ​ത്മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വ​ന​വു​മാ​ണ് വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്നും ലി​സ്
പ​റ​ഞ്ഞു. പി​താ​വ് ജ​യ്മോ​ന്‍ ജേ​ക്ക​ബ് (​പ്ലാ​ന്‍റ​ർ), അ​മ്മ സി​മി (ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍).
നിറത്തിന്റെ പേരിലും ഉയരക്കൂടുതലിന്റെ പേരിലും കുട്ടിക്കാലം മുതലേ ബോഡി ഷെയ്മിങ്ങും ബുള്ളിയിങ്ങും നേരിട്ട പെൺകുട്ടിയാണ് ലിസ് ജയ്മോൻ. 2022 ലെ മിസ് കേരളാ കിരീടം ലിസ് സ്വന്തമാക്കിയപ്പോള്‍, സൗന്ദര്യത്തിന്റെ പതിവ് ‘മാനദണ്ഡങ്ങൾ’ക്കുള്ള ചുട്ട മറുപടിയായി. സൗന്ദര്യം പുറംമോടിയിലല്ല, നന്മയുള്ള ഹൃദയത്തിലാണെന്ന് ലിസ് തന്റെ നേട്ടത്തിലൂടെ തെളിയിച്ചു.
കവിതയെഴുത്തും ബുള്ളറ്റ് റേസിംഗും ഹരമാക്കിയ ലിസ് ആരോഗൃ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ്.

 

അഴകിന്റെ റാണിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് എല്ലാ ദിവസവും വർക്ഔട്ട് ചെയ്യുന്നതിൽ പിന്നോട്ടില്ല.ഒരു ദിവസം സ്കിപ് ചെയ്താല്‍ സങ്കടമാണ്. തോന്നിയാല്‍ നന്നായി ഭക്ഷണം കഴിക്കും. അതുപോലെ വർക്ഔട്ടും ചെയ്യും. വീട്ടില്‍ പ്രധാനമായും നമ്മള്‍ തന്നെ ഉണക്കി പൊടിച്ചെടുക്കുന്ന ഓര്‍ഗാനിക് പ്രോഡക്റ്റ്സ് ആണ് ഉപയോഗിക്കാറ്.

ഹോട്ടല്‍ ഭക്ഷണം പരമാവധി ഒഴിവാക്കും. വീട്ടിലുണ്ടാക്കുന്ന കഞ്ഞിയും ചമ്മന്തിയുമാണ് ഇഷ്ട ഭക്ഷണം. മുഖത്ത് ഉപയോഗിക്കുന്നതും നാടന്‍ ഫെയ്സ്പായ്ക്കുകളാണ്. കറുവപ്പട്ടയും തേനും ചേർത്ത് മുഖത്തിടും. അരിപ്പൊടി കൊണ്ടുള്ള സ്ക്രബ് ആണ് ഉപയോഗിക്കുന്നത്. വീട്ടില്‍ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണയാണ് മേക്കപ്പ് റിമൂവര്‍ ആയി ഉപയോഗിക്കുന്നത്. ഇതൊക്കെയാണ് തന്റെ സൗന്ദരൃത്തിന്റെ രഹസൃങ്ങളെന്ന് ലിസ് പറയുന്നു.