കോട്ടയം : എൻസിപി വിട്ട സീനിയർ ലീഡർ പി കെ ആനന്ദക്കുട്ടൻ കേരള കോൺഗ്രസിലേക്ക് എന്നു സൂചന. കോട്ടയത്ത് ഉഴവൂർ വിജയൻറെ കാലഘട്ടം മുതൽ എൻസിപിയുടെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെയും മുഖമായിരുന്നു ആനന്ദക്കൂട്ടൻ
എൻസിപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് മുതിർന്ന നേതാവ് പി.കെ. ആനന്ദക്കുട്ടൻ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. പാർട്ടിയുടെ നിലവിലുള്ള പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചാണ് രാജി.
ഇടതുമുന്നണിയിൽ തുടരുമെന്ന് ആനന്ദക്കുട്ടൻ പറഞ്ഞു.ഇതാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ ഭാഗമായി ആനന്ദക്കുട്ടൻ മാറുമെന്ന സൂചന ലഭിക്കുന്നത്.തൻറെ പുതിയ നിലപാട് പ്രഖ്യാപിക്കാനായി ഇന്ന് കോട്ടയത്ത് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.
30 വർഷമായി എൻസിപിയിലായിരുന്നു. ഉഴവൂർ വിജയൻ പാർട്ടി പ്രസിഡന്റായിരുന്ന കാലത്ത് ജനറൽ സെക്രട്ടറിയായി. സംസ്ഥാന നിർവാഹകസമിതി അംഗമായിരിക്കെയാണ് രാജി

