Spread the love

ഭിന്നശേഷി വിഭാഗത്തിൽപെടുന്ന ഉദ്യോഗാർത്ഥികൾക്കായി നിയമാനുസൃതമായി ഒഴിവുകൾ എയ്‌ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടുണ്ടെങ്കിൽ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവൽക്കരിക്കണമെന്നും എൻഎസ്എസ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ സുപ്രീംകോടതി തീർപ്പു കൽപ്പിക്കുകയും അതേ തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

എൻഎസ്എസ് കേസിൽ സുപ്രീംകോടതി നടത്തിയ വിധിന്യായത്തിൽ തന്നെ സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാം എന്ന കാര്യം വ്യക്തമാക്കിയിരുന്നു.

 

ഇക്കാര്യത്തിൽ ഉറപ്പുനൽകിയ മന്ത്രി ശിവൻകുട്ടി അത് പാലിക്കുന്നില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷ പ്പ് മാർ തോമസ് തറയിൽ കുറ്റപ്പെടുത്തി.

സിഎസ്ഐ അൽമായ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം