Spread the love

കൊല്ലം: കൊല്ലത്ത് റബ്ബർ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ്‌ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണ്.

റബ്ബർ തോട്ടത്തിൽ ഇന്ന് കാന്താരി മുളക് ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ടാപ്പിംഗ് ജോലികൾ ഇല്ലാത്തതിനാൽ കാടുമൂടി കിടന്നിരുന്ന ഈ ഭാഗത്തേക്ക് അധികമാരും വരാറില്ല എന്ന് നാട്ടുകാർ പറയുന്നു. മൃതദേഹത്തിന്റെ കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചിരുന്നു. ചങ്ങലയുടെ ഒരറ്റം റബ്ബർ മരത്തിൽ കെട്ടിയ നിലയിലുമായിരുന്നു. ഏകദേശം ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് കരുതുന്ന മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം.

പുനലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.