കാസർഗോഡ്: കായിക മത്സരത്തിനിടെ നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. മംഗൽപാടി ജിബിഎൽപി സ്കൂൾ വിദ്യാർത്ഥി ഹസൻ റാസ (11) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ആണ് സംഭവം. സ്പോർട്‌സ് മത്സരത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി ഇൽസാഫലിയുടെ മകനാണ്.

