കൊച്ചി: ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് ശുചിത്വക്കുറവും വൃത്തിയും ഇല്ലെന്ന പരാതിയില് ആശങ്ക പ്രകടിപ്പിച്ചു ഹൈക്കോടതി. കൊച്ചിന് ദേവസ്വം ബോര്ഡിന്റെ ‘മരാമത്ത് വിഭാഗം’ എക്സിക്യൂട്ടീവ് എഞ്ചിനീയറോടും ചോറ്റാനിക്കര ദേവസ്വത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്മാരോടും 24 ന് നേരിട്ട് ഹാജരായി ഇക്കാര്യത്തില് സ്വീകരിക്കേണ്ട പരിഹാര നടപടികള് വിശദീകരിക്കാന് നിര്ദ്ദേശിച്ചു.
ക്ഷേത്രപരിസരത്ത് ശുചിത്വക്കുറവിന്റെ ഫോട്ടോകളും അടങ്ങിയ ഒരു ഹര്ജി
സ്വമേധായ പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ നിര്ദ്ദേശം പുറപ്പെടുവിച്ചത്.

