Spread the love

ഹൈദരാബാദ്: സീനിയേഴ്സിന്റെ ഉപദ്രവം സഹിക്കാനാകാതെ എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ.

സിദ്ധാര്‍ഥ എന്‍ജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ ജാദവ് സായ് തേജ (19) ആണ് മരിച്ചത്. തനിക്ക് സീനിയർ വിദ്യാർത്ഥികളുടെ ഉപദ്രവം താങ്ങാൻ ആകുന്നിലെന്ന് പറഞ്ഞ് പൊട്ടികരയുന്ന ഒരു വീഡിയോ മരിക്കുന്നതിനു തൊട്ടുമുൻപ് വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

“കുറച്ച് സീനിയർ വിദ്യാർത്ഥികൾ ഞാൻ കോളേജിൽ ചെന്നപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് പല തവണ പണം ആവശ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. അവർ ഓരോ തവണയും വന്ന് പണം ചോദിച്ച് മർദിച്ചു. ഒരു ദിവസം എന്നെ നിർബന്ധിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി, അവിടെ വച്ച് അവർ മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. അവിടെ 10,000 രൂപ ബിൽ വന്നു അത് അവർ എന്നെ കൊണ്ട് അടപ്പിച്ചു. ഈ സമ്മർദം എന്നെ കൊണ്ട് താങ്ങാവുന്നതിനും അപ്പുറമാണെന്നും വിദ്യാർത്ഥി വീഡിയോയിൽ പറയുന്നുണ്ട്. പൊട്ടിക്കരഞ്ഞ് രക്ഷിക്കണമെന്നും ജാദവ് പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)