Spread the love

പത്തനംതിട്ട: ഒന്‍പതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയില്‍ എത്തിയത്. തന്ത്രി കണ്ഠരര് മോഹനരര് സംഗമത്തിന് തിരി തെളിയിച്ചു. ദേവസ്വംമന്ത്രി വിഎന്‍ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സം ഗമവേദിയിലേക്കെത്തിയത്. രാവിലെ ആറുമണി മുതലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്.

ദേവസ്വം മന്ത്രി വിഎഎന്‍വാസവനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും തിരിതെളിയിച്ചു. നിക്ഷിപ്ത താല്‍പര്യക്കാര്‍ സംഗമം തടയാന്‍ എല്ലാ ശ്രമവും നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ശബരിമലയുടെ ഐതീഹ്യം വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരി ഒരു തപസ്വിനിയായിരുന്നു. ഗോത്രസമൂഹത്തില്‍ നിന്നുള്ള തപസ്വിനി. സീതാന്വേഷണത്തിന്റെ ഭാഗമായി രാമലക്ഷ്മണന്‍മാര്‍ അതുവഴി വരുന്നത് കാത്തിരുന്ന ശബരിയുടെ പേരിലാണ് ആ സ്ഥലം അറിയപ്പെട്ടതെന്നും അദ്ദേഹം ചടങ്ങിനിടയില്‍ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലേത് മതാതീത ആത്മീയതയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിക്ഷിപ്ത താല്‍പര്യക്കാര്‍ സംഗമം തടയാന്‍ എല്ലാ ശ്രമവും നടത്തി. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതീഹ്യവുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കനത്ത സുരക്ഷയാണ് പമ്പാതീരത്തും സമീപ പ്രദേശത്തും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തെ തുടര്‍ന്ന് മൂന്ന് സെഷനുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ജയകുമാര്‍ ഐഎഎസിന്റെ്‌റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയാണ് ആദ്യത്തേത്.മൂവായിരത്തിലധികം ആളുകള്‍ ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കുളള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ആചാരലംഘനത്തിനു നേതൃത്വം നല്‍കിയവര്‍ അയ്യപ്പസംഗമത്തിനു ചുക്കാന്‍ പിടിക്കുന്നു. കെ.സി വേണുഗോപാല്‍

ശബരിമലയില്‍ ആചാരലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ഥതയില്ലായ്മയും കേരള ജനതയ്ക്കു ബോധ്യപ്പെട്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍
യുവതീപ്രവേശ സമയത്തു പ്രതിഷേധിച്ച ശബരിമല തന്ത്രിയെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയാറാകണമെന്ന് തുറന്ന കത്തില്‍ വേണുഗോപാല്‍ വ്യക്തമാക്കി.സുപ്രീം കോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടതുസര്‍ക്കാര്‍ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തയാറുണ്ടോ? ചുരുങ്ങിയ പക്ഷം നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനെങ്കിലും തയാറാണോ?

കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്തിയാല്‍ മുഖ്യമന്ത്രി പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആളു തന്നെ ഇന്ന് ആചാര സംരക്ഷണത്തിനെന്ന പേരില്‍ അയ്യപ്പ സംഗമം നടത്തുന്നത് വൈരുധ്യമാണ്. കത്തില്‍ വേണുഗോപാല്‍ പറയുന്നു.