Spread the love

കോട്ടയം :എം.ജി സര്‍വകലാശാലയില്‍ മേഴ്‌സി ചാന്‍സിന്റെ പേരില്‍ ഫീസ് കൊള്ള. 3 വര്‍ഷ എല്‍എല്‍ബി കോഴ്‌സിലേക്കുള്ള പരീക്ഷാ ഫീസിലാണ് കൂറ്റന്‍ വര്‍ധന. ഇതര ഫീസുകള്‍ കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് പരീക്ഷാ കടമ്പയിലെ അവസാന സാധ്യതയായ മേഴ്‌സി ചാന്‍സിലും വന്‍ ഫീസ് കൊള്ള നടത്തുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ വര്‍ദ്ധനയാണ് എംജി സര്‍വകലാശാല വരുത്തിയിട്ടുള്ളത്.കര്‍ണ്ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയില്‍എല്‍എല്‍ബി ക്ക് ഒരു പേപ്പറിന് 250 രൂപ മാത്രം പരീക്ഷാ ഫീസുള്ളപ്പോഴാണ് എംജിയില്‍ പേപ്പറിന് 750 രൂപ വിദൃര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത്.

അപേക്ഷകര്‍ നിശ്ചിത പരീക്ഷാ ഫീസിനു പുറമേ, സിവി ക്യാമ്പ് ഫീസായി ഓരോ പേപ്പറിനും 55/- രൂപ അടക്കണം. പരീക്ഷാഫീസ് പേപ്പറിന് 650 രൂപ ആയി വര്‍ധിപ്പിച്ചു. (പരമാവധി സൂപ്പര്‍ ഫൈന്‍ 1290 /- വരെഅടയ്ക്കണം).കൂടാതെ ആദ്യതവണ മേഴ്‌സി ചാന്‍സിന്അപേക്ഷയ്ക്ക് 6,390/- രൂപയും രണ്ടാം വട്ടം 8,950/- രൂപയും അടയ്ക്കണം, മൂന്നാമത്തേതും അവസാനത്തേതുമായ ചാന്‍സില്‍ നിശ്ചിത പരീക്ഷാ ഫീസിനും സിവി ക്യാമ്പ് ഫീസിനും പുറമേ 12,770/- രൂപയാണ് പ്രത്യേക ഫീസായി അടക്കേണ്ടത്. മേഴ്‌സി ചാന്‍സിന്റെ പേരിലെ വന്‍ ഫീസ് കൊള്ളയാണിത്.
ഇത് സംബന്ധിച്ച വിജ്ഞാപനം കഴിഞ്ഞ ദിവസം സര്‍വ്വകലാശാല പുറത്തിറക്കി.

എം ജി സര്‍വലാശാലയുടെ പരീക്ഷകളില്‍ പലപ്പോഴും കൂട്ട തോല്‍വി ഉണ്ടാവുന്നത് ഫീസ് കൊള്ളക്ക് വേണ്ടിയാണെന്ന ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. റീവാലൃവേഷന്‍, മേഴ്‌സി ചാന്‍സ് എന്നീ നിലകളില്‍ സര്‍വകലാശാലയ്ക്ക് വീണ്ടും വന്‍ ഫീസ് പിരിക്കാന്‍ ഇത് വഴിയൊരുക്കും. കൂറ്റന്‍ ഫീസ് വര്‍ധനവിന്റെ കാരണം യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒരു വര്‍ഷത്തെ യുണിവേഴ്‌സിറ്റി ചിലവിന് 26 കോടി രൂപ വേണ്ടി വരും. 21 കോടി ശമ്പളവും പെന്‍ഷനും നല്കാന്‍ ചെലവിടുന്നു. 2 കോടി പരിക്ഷാ ചിലവിന് വേണ്ടി വരുന്നു.മാസം 16.84 കോടി ദൈനംദിന ചുലവുകള്‍ക്കായി വേണ്ടി വരുമ്പോള്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെ 16 കോടി രുപ മാത്രമാണ് യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചിട്ടുള്ളത്.ഇത് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക പ്രതി സന്ധി രൂക്ഷമാക്കി..

അഫിലിയേറ്റഡ് കോളേജുകളില്‍ കാലാനുസൃതമായി പുതിയ കോഴ്‌സുകള്‍ തുടങ്ങാത്തതും പാഠൃപദ്ധതി നവീകരിക്കാത്തതും മൂലം വിദൃാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു വരുന്നത് യുണിവേഴ്‌സിറ്റിയുടെ വരുമാന മാര്‍ഗ്ഗത്തെ സാരമായി ബാധിച്ചു.സാശ്രയ പ്രെഫഷണല്‍ കോഴ്‌സുകള്‍ നടത്തിയിരുന്ന ‘സീപാസ് ‘ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വേര്‍പെടുത്തിയത് വലിയ സാമ്പത്തിക നഷ്ടമാണ് യുണിവേഴ്‌സിറ്റിക്ക് വരുത്തിവച്ചത്.എന്നാല്‍ ലോ കോളേജുകളില്‍ ചേരുന്നവരുടെ ംണ്ണം കുറയുന്നുമില്ല.അതുകൊണ്ടാണ് വന്‍ ഫീസ് വര്‍ധന നടത്തി നിയമ വിദൃാര്‍ത്ഥികളെ പിഴിയാന്‍ യൂണിവേഴിസിറ്റി ഗൂഡ നീക്കം നടത്തുന്നത്.

സര്‍വകലാശാലയുടെ പരീക്ഷാ സംവിധാനമാകെ പുനസംഘടിപ്പിക്കണമെന്ന് ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.അതേസമയം സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ കൊല്ലാക്കൊല ചെയ്യുന്ന ഫീസ് വര്‍ദ്ധനയുമായി മുന്നോട്ടു പോകുമ്പോഴും എസ്എഫ് ഐ, കെഎസ് യു, എബിവിപി അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ തികഞ്ഞ മൗനത്തിലാണ്. വിദ്യാഭ്യാസ സംഘടനകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രമുഖരെല്ലാം വിവിധ ട്രേഡ് യൂണിയന്‍ സംഘടനകളില്‍ അംഗങ്ങളായുള്ളതാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.