കോട്ടയം :നിർബന്ധിത മതപരിവർത്തനം 1964 ൽ വത്തിക്കാൻ തന്നെ നിരോധിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജ്. ‘
രാജ്യത്ത് മതപരിവർത്തനം നടക്കുന്നില്ലെന്ന് പറയാൻ ക്രൈസ്തവ ബിഷപ്പുമാർക്ക് കഴിയില്ല.അങ്ങനെ അവകാശപ്പെടുന്നുമില്ല.
ആർഎസ്എസ് മുഖപത്രമായ കേസരിയിൽ മതപരിവർത്തനത്തെ കുറിച്ച് വന്ന ലേഖനത്തിലെ വിവാദത്തിൽ കഴമ്പില്ല. ഹിന്ദു ഐക്യവേദിക്ക് അരുടെ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അർഹതയുണ്ട്.കത്തോലിക്കാസഭ കത്തോലിക്കരെ കുറിച്ചും എൻഎസ്എസ് സ്വന്തം സമുദായ കാര്യവും എസ്എൻഡിപി ഈഴവ സമുദായ വിഷയങ്ങളും ഉയർത്തി കാണിക്കാറുണ്ട്. ദീപിക ദിനപത്രം കത്തോലിക്കാ സഭയുമായി ചേർന്നുനിൽക്കുന്ന പത്രമാണ്. ലൗ ജിഹാദ് പോലെയുള്ള വിഷയങ്ങളിലും ശക്തമായ മുഖപ്രസംഗം ദീപിക എഴുതിയിട്ടുണ്ട്.
കേരളത്തിൽ നിർബന്ധിത മതപരിവർത്തന നിയമം ഉണ്ടായിരുന്നെങ്കിൽ കോതമംഗലത്ത് ലൗ ജിഹാദ് പോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ല

