ബ്രിട്ടനിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.
എസെക്സില്‍ ഗണേഷ് വിസര്‍ജന്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആണ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് വച്ചുതന്നെ ചൈതന്യ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിക്കുന്നത് അപകടത്തിൽ പരുക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

