Spread the love

തൃശൂര്‍ : കോണ്‍ഗ്രസ് എംഎല്‍എ ആരോപണക്കുരുക്കിലായിരിക്കെ ലൈംഗികാരോപണത്തെ തുടര്‍ന്നുളള അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തിയ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി എന്‍.വി.വൈശാഖനെ തിരിച്ചെടുക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കൊടകര ഏരിയ കമ്മിറ്റിയിലേക്ക് ആണ് വൈശാഖനെ തിരിച്ചെടുക്കുന്നത്.