മംഗളൂരു : കൊല്ലൂർ മൂകാംബികയിലെ സൗപർണികാ നദിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത് പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ വസുധ ചക്രവർത്തി (45). ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലൂരിൽ കഴിഞ്ഞമാസം 27ന് കാറിൽ എത്തിയ വസുധ നദിക്കരയിലേക്കു പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. തുടർന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ തിരികെ വന്നില്ലാന്ന് മാത്രമല്ല അനാഥമായിക്കിടക്കുന്ന കാറും ശ്രദ്ധയിൽപെട്ടതോടെ നടത്തിയ തിരച്ചിലിൽ പുഴയോട് ചേർന്നുള്ള പൊന്തക്കാട്ടിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

