Spread the love

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ പള്ളിക്കല്‍ സ്വദേശി അഞ്ജലി റാണിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നെയ്യാറ്റിൻകരയിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലാണ് തൂങ്ങി മരിച്ചത്.

അഞ്ജലിയോടൊപ്പം ജോലി ചെയ്തിരുന്ന മറ്റു മൂന്നു പേരും കൂടെ താമസിച്ചിരുന്നു. ശനിയാഴ്ച അഞ്ജലി അവധിയെടുക്കുകയും മറ്റുള്ളവർ ജോലിക്കു പോകുകയും ചെയ്തിരുന്നു.

എന്നാൽ ഏറെ സമയമായിട്ടും അഞ്ജലിയെ പുറത്തു കാണാത്തതോടെ അന്വേഷിച്ചപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)