കൊച്ചി: 23കാരി കോതമംഗലത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടന്നത് ലവ് ജിഹാദ് എന്ന് ബിജെപി. സമാനമായ സംഭവങ്ങൾ കേരളത്തിൽ പലയിടത്തും നടക്കുന്നുണ്ടെന്നും സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഷോൺ ജോർജ് പറഞ്ഞു. ഇക്കാര്യത്തില്‍ നീതിയുക്തമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. അതേസമയം, ലൗജിഹാദ് ഉള്ളതാണെനനും കേരള സ്‌റ്റോറി സത്യമാണെന്നും ബിജെപി നേതാവ് പി സി ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സഖാവ് വി എസ് പറഞ്ഞു
കല്ലറങ്ങാട്ട് പിതാവ് പറഞ്ഞു
വെള്ളാപ്പള്ളി നടേശൻ പറഞ്ഞു
ഞാൻ കുറച്ചധികം നാളുകളായി പറയുന്നു.
മാധ്യമങ്ങളും ഇടതു വലതു മുന്നണികളും ഇതൊക്കെ അറിയാമെങ്കിലും ആരെയോ ഭയന്ന് ഇതൊന്നും സമ്മതിക്കില്ല.അന്തി ചർച്ചകൾ നടക്കില്ല.
ഇന്ന് കോതമംഗലം വരെ പോയാൽ ലവ് ജിഹാദിനു ഇരയായ ഒരു പാവം പെൺകുട്ടിയുടെ സംസ്ക്കാര ചടങ്ങുകൾ കൂടി വീട്ടുകാരിൽ നിന്നും നടന്ന സംഭവത്തിന്റെ പൊരുൾ അറിയാം.
ലവ് ജിഹാദ് ഉള്ളതാണ്
കേരള സ്റ്റോറി സത്യവുമാണ്.
ജിഹാദികളുടെ വോട്ട് ബാങ്കിനെ ഭയമുള്ളവനും
ഫണ്ട് വാങ്ങുന്ന മാധ്യമങ്ങളും വാ തുറക്കില്ല. അത്രയേ ഉള്ളൂ.
ഇതിന്റെ വാർത്തകളും അന്തി ചർച്ചകളും ഒന്നും വേണ്ട.
അങ്ങനെ ചെയ്‌താൽ ബി ജെ പിക്കു കേരളത്തിൽ വളമാവും.
ഗാസയെക്കുറിച്ചും വടക്കേ ഇന്ത്യയിലെ സംഭവങ്ങളും നമുക്ക് ചർച്ച ചെയ്യാം.
മതേതര കേരളം
ടിടിസി വിദ്യാര്‍ത്ഥിനി സോന ഏൽദോസ് കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് സോനയുടെ ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്.

