Spread the love

അമേത്തി : ഭർത്താവിന്റെ ജനനേന്ദ്രിയം കുടുംബ വഴക്കിനിടെ രണ്ടാംഭാര്യ മുറിച്ചുമാറ്റി. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ അമേത്തിയിലെ ജഗദീഷ്പൂരിൽ ഫസംഗഞ്ച് കച്‌നാവ് ഗ്രാമത്തിൽ ആണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് അൻസർ അഹമ്മദിനെ (38 )​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടാംഭാര്യ നസ്ലിൻ ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾക്ക് അഹമ്മദിന് സബ്ജൂൽ, നസ്നീൻ ബാനു എന്നീ രണ്ട് ഭാര്യമാരുണ്ടെങ്കിലും ഇയാൾക്ക് കുട്ടികളില്ല. ഇതേ തുടർന്ന് വീട്ടിൽ തർക്കമുണ്ടാവുക പതിവായിരുന്നുവെന്ന് ​പൊലീസ് അറിയിച്ചു.

ഇക്കാര്യം പറഞ്ഞ് ഞായറാഴ്ചയും തർക്കമുണ്ടായി. ഒടുവിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് നസീൻ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു. ഇയാളെ ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്