Spread the love

കോട്ടയം : ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനതൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി ദുഷ്മന്ത് നായി ക്കിനെ (21) ആണ് ലഹരിവിരുദ്ധ സേനയും ഗാന്ധിനഗർ പോലീസും ചേർന്ന് പിടികൂടിയത്. സഹോദരനൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്ക് വില്പനയ്ക്കായാണ് കഞ്ചാവെ ത്തിച്ചത്. ഇയാളെ പിടികൂടാനായില്ല.

യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ പെട്രോൾ പമ്പിലെ തൊ ഴിലാളിയാണ് പിടിയിലായ ദുഷ്മന്ത്. നാട്ടിൽ പോയി മടങ്ങിവ രുമ്പോൾ സുഹൃത്തുക്കൾക്ക് വിൽക്കുന്നതിനായാണ് കഞ്ചാ വ് എത്തിച്ചത്. 30,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് കാത്തുനിൽ ക്കുമ്പോഴാണ് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കു മെന്ന് പോലീസ് പറഞ്ഞു.