Spread the love

കോട്ടയം: പാലായിൽ അശ്രദ്ധമായി വാഹനം ഓടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. ചെറുവിള വീട്ടിൽ ചന്ദൂസ് (24) ആണ് അറസ്റ്റിലായത്. പാലാ പോലീസ് ഇയാൾക്കെതിരേ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

ഇന്ന് രാവിലെ ഒൻപത് മണിക്ക് മുണ്ടാങ്കല്‍ ഭാഗത്ത് കാറും സ്കൂട്ടറും ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചിരുന്നു. മേലുകാവ് സ്വദേശി ധന്യ (35) പാലാ അന്തിനാട് സ്വദേശി ജോമോൾ ബെന്നി ( 35 ) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ അന്നമോൾ (12)ക്ക് അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.