Spread the love

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരകുണ്ടിൽ പട്ടാപ്പകൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം പരിഭ്രാന്തി പരത്തി. മൂന്ന് ജനവാസ മേഖലകളിലാണ് ആനകളെത്തിയത്. റോഡിലൂടെ വരികയായിരുന്ന നന്ദിനി മിൽക്ക് വാനിന് നേരെയും ആനകളുടെ ആക്രമണമുണ്ടായി.

ആക്രമണത്തിൽ വാനിന്റെ ഗ്ലാസ് തകരുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ആനകളെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പകൽ സമയത്ത് ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ ആനകൾ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.