ഹൈദരാബാദ് :ബന്ധുവിന്റെ പിറന്നാൾ ആഘോഷത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അകന്ന് കഴിയുകയായിരുന്ന ഭാര്യ സമ്മക്ക (35) നെയാണ് ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭർത്താവ് ശ്രീനുവിനെ (50) പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീനുവിന്റെ അനന്തരവളായ രാജേശ്വരിയുടെ വീട്ടിൽ വെച്ചാണ് സംഭവം. രാജേശ്വരിയുടെ മകളുടെ പിറന്നാൾ ആഘോഷമായിരുന്നു. ഇരുവരും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ കാരണം അകന്നാണ് കഴിഞ്ഞിരുന്നത്.
എല്ലാരും കേക്ക് മുറിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു സമ്മക്ക. ഈ സമയം ശ്രീനു സമ്മക്കയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. സമ്മക്കയുടെ കഴുത്തിന് മൂന്നുതവണ കുത്തേറ്റിട്ടുണ്ട്.
അതേസമയം സമ്മക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം നേരത്തെ തന്നെ ശ്രീനുവിനുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ പല പ്രശ്നങ്ങളുമുണ്ടായിരുന്നു.

