Spread the love

കോട്ടയം : കുറുപ്പുംതറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു.കാറില്‍ ഉണ്ടായിരുന്ന ദമ്ബതികള്‍ അത്ഭുതകരമായി രക്ഷപെട്ടു.

കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടമുണ്ടായത്. നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇരുവരും ജോസിയുടെ സുഹൃത്തിൻ്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡില്‍ വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്ന് ജോസി പറഞ്ഞു.

തോട്ടിലെ ആഴമേറിയ ഭാഗത്തേക്ക് കാറിന്റെ മുൻഭാഗം വീഴാൻപോകുന്നതിനിടെ, പെട്ടെന്ന് ഡ്രൈവർ വാഹനം നിർത്തിയതാണ് അപകടം ഒഴിവാകാനിടയായത്.