Spread the love

കോട്ടയം – എച്ച്ഡിഎഫ്‌സി കുമാരനെല്ലൂര്‍ ബ്രാഞ്ചില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍.പനച്ചിക്കാട് വില്ലേജില്‍ കുഴിമറ്റം പരുത്തുംപാറ ഐമാന്‍ കവല ഭാഗത്ത് മലയില്‍ വീട്ടില്‍ ബൈജു വര്‍ഗ്ഗീസ് മകന്‍ ടോണി വര്‍ഗ്ഗീസ് ( 31)ആണ് അറസ്റ്റിലായത്.                                                                                                                                                                                                                                                                                            പ്രതി ടെല്ലറായി ജോലി ചെയ്ത് വന്നിരുന്ന എച്ച്ഡിഎഫ്‌സി സംക്രാന്തി ശാഖ കൌണ്ടറില്‍ നിന്നും 2024 നവംബറില്‍ പ്രതി തന്നെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തന്നെ രണ്ട് അക്കൌണ്ടുകളില്‍ മൂന്നുലക്ഷം രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്‌ളിപ്പില്‍ എഴുതി ഒപ്പിട്ട് ബാങ്കില്‍ വച്ച ശേഷം മറ്റു രണ്ട് അക്കൗണ്ടുകളിലേക്ക് അത് ട്രാന്‍സ്ഫര്‍ ചെയ്ത് പിന്‍വലിച്ചെടുത്തു. കൂടാതെ ക്യാഷ് കൗണ്ടറില്‍ നിന്ന് 1,100 രൂപ പണമായി എടുക്കുകയും ചെയ്തു. അങ്ങനെ ആകെ 3,01,100/ ( മൂന്ന് ലക്ഷത്തി ആയിരത്തി ഒരുനൂറ് രൂപ)ബാങ്കില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. ടോണിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.